Children of workers who are members of the Agricultural Workers' Welfare Fund are invited to apply for financial assistance for educational assistance to those who have secured not less than 80% marks in SSLC / THSLC Examination for the first time in the academic year 2020-21 and not less than 90% marks in the Higher Secondary / Vocational Higher Secondary Final Year Examination. . Applications in the prescribed form should reach the Welfare Fund office by 3 pm on August 31.
The application form is available at THIS LINK >> www.agriworkersfund.org
Phone: 0497 2712549.
കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കളില്‍ 2020-21 അധ്യയന വര്‍ഷം കേരള സിലബസില്‍ ആദ്യ അവസരത്തില്‍ എസ് എസ് എല്‍ സി/ടി എച്ച് എസ് എല്‍ സി പരീക്ഷയില്‍ 80 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടിയവര്‍ക്കും ഹയര്‍ സെക്കണ്ടറി/വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി അവസാന വര്‍ഷ പരീക്ഷയില്‍ 90 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടിയവര്‍ക്കും വിദ്യാഭ്യാസ ധനസഹായം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷ ആഗസ്ത് 31 ന് വൈകിട്ട് മൂന്ന് മണിക്കകം ക്ഷേമനിധി ഓഫീസില്‍ ലഭിക്കണം. അപേക്ഷാ ഫോറം www.agriworkersfund.org ല്‍ ലഭിക്കും. ഫോണ്‍: 0497 2712549.
അപേക്ഷയോടൊപ്പം മാർക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്.
അംഗത്വ പാസ് ബുക്കിന്റെ പകർപ്പ്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്കിന്റെ ആദ്യ പേജ്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പ്, കർഷക തൊഴിലാളിയാണെന്ന് തെളിയിക്കുന്ന യൂണിയന്റെ സാക്ഷ്യപത്രം എന്നിവയും സമർപ്പിക്കണം. പരീക്ഷാ തീയതിക്ക് തൊട്ടുമുമ്പുള്ള മാസത്തിൽ അംഗം 12 മാസത്തെ അംഗത്വം പൂർത്തീകരിച്ചിരിക്കണം. പരീക്ഷാ തീയതിയിൽ 24 മാസത്തിൽ കൂടുതൽ കുടിശ്ശിക ഉണ്ടാകാൻ പാടില്ല. അപേക്ഷാ തീയതിയിൽ അംഗത്തിന്റെ ഡിജിറ്റലൈസേഷൻ നടപടി പൂർത്തീകരിക്കപ്പെട്ടിരിക്കണമെന്നും ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
0 Comments